കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിൽ ശിശു സംരക്ഷണ സ്ഥാപനങ്ങളിലുള്ള കുട്ടികൾക്ക് പ്രിയങ്ക ഗാന്ധി എംപി പഠനോപകരണങ്ങൾ ലഭ്യമാക്കി.
ബാഗ്, കുട, നോട്ട് പുസ്തകങ്ങൾ, പാദരക്ഷകൾ ഉൾപ്പടെ 21 ഇനം സാധനങ്ങളടങ്ങിയകിറ്റുകളാണ് വിതരണത്തിന് എത്തിച്ചത്. ജില്ലാതല വിതരണോദ്ഘാടനം എംപി ഓഫീസിൽ കൃഷി മന്ത്രി ടി. സിദ്ദിഖ് നിർവഹിച്ചു.
ഉഷ വിജയൻ എംഎൽഎ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ എം.ജി. ഗീത എം.ജി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ കാർത്തിക അന്ന തോമസ്, പ്രൊട്ടക്ഷൻ ഓഫീസർ മജേഷ് രാമൻ, ലീഗൽ കം പ്രബേഷൻ ഓഫീസർ നിഖിൽ, യുഡിഎഫ് ജില്ലാ കണ്‍വീനർ എച്ച്.ബി. പ്രദീപ്, നിയോജകമണ്ഡലം കണ്‍വീനർ പി.പി. ആലി തുടങ്ങിയവർ പങ്കെടുത്തു.